മൂന്നാറിലെ കുരിശ്; കേരളത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് സി.പി.എം
മലപ്പുറം: മൂന്നാറിലെ കുരിശ് തകര്‍ത്തതു കേരളത്തെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമായിരുന്നെന്നു വിമര്‍ശനം. മുഖ്യമന്ത്രിയുടെ അവസരോചിത നിലപാടുകളാണ് പ്രശ്‌നം മറ്റൊരു തലത്തിലേക്കു നീങ്ങുന്നതില്‍നിന്നു തടഞ്ഞതെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു. മലപ്പുറത്തു നടന്ന മേഖലാ യോഗത്തിലാണ് ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്.
മാധ്യമങ്ങളെ പഴിചാരിയും പോരായ്മകള്‍ മറച്ചും മുഖ്യമന്ത്രിക്കു മുന്നില്‍ നേതാക്കള്‍ വാചാലരായി. ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയമായി വ്യാഖ്യാനിച്ച മാധ്യമങ്ങള്‍ സി.പി.എം സ്ഥാനാര്‍ഥി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ അധികം നേടിയതു കണക്കിലെ കളികൊണ്ടു മറക്കുകയായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ജനങ്ങളുമായി ബനഅധപ്പെട്ട പരിപാടികളില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പ്രചാരണ ജാഥകള്‍ നടത്താനും 25നു മണ്ഡലാടിസ്ഥാനത്തില്‍ റാലികള്‍ സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."