ചുനക്കര രാമന്‍ കുട്ടി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പര്‍ഹിറ്റ് ചലച്ചിത്രഗാനങ്ങളുടെ രചിയിതാവാണ്. 80 ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചു. മിക്കവയും ജനപ്രിയഗാനങ്ങളായി.
1936 ജനുവരി 19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനിച്ചു.
പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി.
1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതിയാണ് ചുനക്കര രാമന്‍ കുട്ടി ചലച്ചിത്ര ഗാന രചനയിലേക്കെത്തിപ്പെട്ടത്. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങളെഴുതിയിരുന്നു. പിന്നീട് നാടകങ്ങള്‍ എഴുതി പുരസ്‌കാരങ്ങള്‍ നേടി.
കെ. മധു സംവിധാനം ചെയ്ത അധിപനിലെ 'ശ്യാമമേഘമെ നീ', ടി.എസ് സുരേഷ് ബാബുവിന്റെ കോട്ടയം കുഞ്ഞച്ചനിലെ'ഹൃദയവനിയിലെ ഗായികയോ' ഒരു നോക്കു കാണാനിലെ ഇണക്കിളീ...ദേവതാരു പൂത്തു തുടങ്ങി മലയാളികളുടെ ചുണ്ടിലും മനസിലും തത്തികളിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."