ലക്ഷദ്വീപിന്റെ റേഷന്‍ പഞ്ചസാര പുനഃസ്ഥാപിക്കണം: ജനതാദള്‍ യു
ലക്ഷദ്വീപ്: ലക്ഷദ്വീപിന്റെ നിറുത്തിവച്ച റേഷന്‍ പഞ്ചസാര വിഹിതം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ജനതാദള്‍ യുനൈറ്റഡ് ലക്ഷദ്വീപ് നേതൃ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഒരു കിലോ വീതം കിട്ടിക്കൊണ്ടിരുന്ന പഞ്ചസാര ഏകപക്ഷീയമായി നിറുത്തലാക്കിയതും അരിവിഹിതം കുത്തനെ വെട്ടിക്കുറച്ചതും ദരിദ്രരായ ദ്വീപ് ജനതയോടുള്ള വെല്ലുവിളിയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
അധികാരസ്ഥാനങ്ങളില്‍ എത്തിയിട്ടില്ലെങ്കിലും ലക്ഷദ്വീപിന്റെ വികസനശില്‍പിയായി മാറിയ വ്യക്തിത്വമായിരുന്നു ഡോക്ടര്‍ മുഹമ്മദ് കോയയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത യുവജനതാ ദള്‍ കേരള സംസ്ഥാന പ്രസിഡണ്ട് സലീം മടവൂര്‍ പറഞ്ഞു.
നിതീഷ് കുമാര്‍ കേന്ദ്ര ഗതാഗത മന്ത്രിയായിരിക്കേ ഏഴോളം കപ്പലുകളും നിരവധി സ്പീഡ് വെസ്സലുകളും അനുവദിച്ചത് ഡോക്ടര്‍ കോയയുടെ സമ്മര്‍ദ്ദഫലമായിരുന്നു.
ലക്ഷദ്വീപില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഇല്ലാത്തതും മൊബൈല്‍ ത്രീജി നെറ്റ്വര്‍ക്ക് സൗകര്യം ഇല്ലാത്തതും അധികാരികളുടെ പിടിപ്പുകേടാണ്.
ലക്ഷദ്വീപിന് ലഭിച്ചുകൊണ്ടിരുന്ന മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും ലക്ഷദ്വീപില്‍ ഫീല്‍ഡ് കോഴ്‌സുകള്‍ ആരംഭിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജെ.ഡി.യു ദേശീയ സമിതി അംഗം ഡോക്ടര്‍ സാദിക്ക് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ സി.എന്‍ സെയ്ത് മുഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. മാടാലപ്പുര മുഹമ്മദ് കോയ, ഹസ്സന്‍ കോയ, മുഹമ്മദ് അലി, സി മെഹമൂദ്, എം.കെ അബ്ദുസ്സലാം, കെ.കെ തൗഫീഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."