സഊദിയിൽ ഇന്ന് 3,124 രോഗ മുക്തി, 34 മരണം, 1,482 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,124 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34 രോഗികൾ മരണപ്പെടുകയും 1,482 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
◀️اعلى خمس مدن في السعودية تسجيلا للإصابات الجديدة بكورونا اليوم :
— سعودي 24 لمكافحة كورونا (@saudi24_corona) August 13, 2020
1️⃣?(86)? الرياض
2️⃣?(77)? جدة
3️⃣?(63)? حائل
4️⃣?(60)? الهفوف
5️⃣?(51)?المدينة المنورة pic.twitter.com/L8XzOmievm
30,823 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,805 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ റിയാദിൽ 86 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ജിദ്ദ 77, ഹായിൽ 63, ഹുഫൂഫ് 60, മദീന 51, ദമാം 51 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,303 ആയും വൈറസ് ബാധിതർ 294,519 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 3,124 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 260,393 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."