അക്രമരാഷ്ട്രീയത്തിനുള്ള താക്കീതായി കല്യാട്ടെ സി.പി.എം കുടുംബത്തിലെ 65പേര്‍ ഇനി കോണ്‍ഗ്രസില്‍
കാസര്‍കോട്: കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ 65 അതിഥികളെത്തും. കാസര്‍കോട് ജില്ലയിലെ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് പ്രദേശത്തുകാര്‍ തന്നെയാണവര്‍. വിവിധ രാഷ്ട്രീയാഭിപ്രായങ്ങളുള്ളവരായിരുന്നു അവര്‍. ഇതുവരേ അവര്‍ക്കതൊരു ഭാരമോ വിഘാതമോ ആയിരുന്നില്ല. എന്നാല്‍ ഇനി അങ്ങനെയല്ല. അവര്‍ തീര്‍ത്തു പറയുന്നു.
സിപിഎമ്മില്‍ നിന്നുള്ള 65 ഓളം പേരാണ് കൊലപാതകരാഷ്ട്രീയത്തിലെ നിലപാടിനെതിരേ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പടിയിറങ്ങി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
അങ്ങനെയെങ്കിലും കൃപേഷിനോടും ശരത് ലാലിനോടും ഐക്യപ്പെട്ടുകൊണ്ടു മാത്രമേ ആ പാലു കാച്ചല്‍ ചടങ്ങില്‍ അവര്‍ക്കെത്താനാവുമായിരുന്നുള്ളൂ.
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ അംഗങ്ങളായത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനോട് ഇങ്ങനെയെങ്കിലും പ്രതിഷേധിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ അവരോട് ചെയ്യുന്ന നെറികേടാകുമത്.
കോണ്‍ഗ്രസുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഇവര്‍ പറയുന്നു.
കല്യോട്ടെ പ്രഭാകരന്‍, കുഞ്ഞമ്പു, കൃഷ്ണന്‍, ശെല്‍വരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെ ഡിസിസി പ്രസിഡന്റ് ഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും വേദിയിലിരുത്തിയായിരുന്നു സ്വീകരണം.
27 കുടുംബങ്ങളില്‍ നിന്നുള്ള 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കല്യോട്ട് നടന്ന സ്വീകരണയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് സ്വീകരിച്ചു.
എന്നാല്‍ കോണ്‍ഗ്രസിന്റെ പഴയകാല പ്രവര്‍ത്തകരെ മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസെന്നാണ് സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."