HOME
DETAILS
MAL
'മദ്യശാലക്കുവേണ്ടി നിലപാടെടുത്ത എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജിവെക്കണം'
backup
April 30 2017 | 20:04 PM
സുല്‍ത്താന്‍ ബത്തേരി: മന്ദംകൊല്ലി ബിവറേജസ് മദ്യഷോപ്പിന് അനുകൂല നിലപാടെടുക്കുന്ന കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ബത്തേരി മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബിവറേജസ് ഔട്ട്ലെറ്റ് ഗ്രാമീണ മേഖലയായ മന്ദംകൊല്ലിയിലേക്ക് മാറ്റുമെന്നറിഞ്ഞപ്പോള് നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി സമരത്തിന് മുന്നിലുണ്ടായിരുന്ന എല്‍.ഡി.എഫ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശോഭന ഇപ്പോള്‍ മദ്യാഷിപ്പിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കലാണ്. മന്ദംകൊല്ലിയിലെ സ്വകാര്യജീവിതം തകര്‍ത്തിരിക്കുകയാണ്.വിഷയത്തില്‍ ജനവിരുദ്ധ നിലപാട് സ്വീകരിച്ച കൗണ്‍സിലര്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും പി.പി അയ്യൂബ്, എന്‍.എം. വിജയന്, കെ.എം ഷബീര്‍ അഹമ്മദ്, രാജേഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."