HOME
DETAILS

ജര്‍മന്‍ ട്രെയിനില്‍ കോടാലി ആക്രമണം: അഫ്ഗാന്‍ യുവാവിനെ വെടിവച്ചുകൊന്നു

  
backup
July 19 2016 | 18:07 PM

%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f

ബര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിനില്‍ യുവാവ് നടത്തിയ കോടാലി ആക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. സംഭവത്തില്‍ 17കാരനായ അഫ്ഗാന്‍ പൗരനെ പൊലിസ് വെടിവച്ചുകൊന്നു. ജര്‍മനിയിലെ അഭയാര്‍ഥി ക്യാംപിലുണ്ടായിരുന്ന ഇയാള്‍ക്ക് ഐ.എസ് ബന്ധമുള്ളതായി സംശയിക്കുന്നു. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നു ഐ.എസ് പതാക കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.

വെസ്ബര്‍ഗില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ട്രെയിനില്‍ മുദ്രാവാക്യം മുഴക്കിയ ഇയാള്‍ കോടാലി ഉപയോഗിച്ചു തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ആളുകള്‍ക്കിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി 84 പേരെ കൊന്ന സംഭവം അരങ്ങേറി ദിവസങ്ങള്‍ക്കകമാണ് ജര്‍മനിയിലും ഭീകരാക്രമണം. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്നു ഐ.എസ് പ്രസ്താവിച്ചിട്ടുണ്ട്.

ട്രെച്‌ലിങ്കണില്‍ നിന്നു വസ്ബര്‍ഗിലേക്കുള്ള ട്രെയിനിലാണ് ആക്രമണം നടന്നത്. യുവാവ് കോടാലിയും കത്തിയും കൊണ്ട് പരാക്രമം നടത്തുകയായിരുന്നു. ഹോങ്കോങ്ങില്‍ നിന്നുള്ള നാലു പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണം നടത്തിയ യുവാവിന്റെ താമസ സ്ഥലത്തു നിന്ന് ഐ.എസ് പതാക കണ്ടെടുത്തതായി ജര്‍മന്‍ ആഭ്യന്തര മന്ത്രി ജോക്കിം ഹെര്‍മന്‍ ആണ് അറിയിച്ചത്. എന്നാല്‍ ഇയാള്‍ ഐ.എസ് പോരാളിയാണെന്നതിനു കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago