മറന്നില്ല മന്ത്രി സതീര്‍ഥ്യരെസഹപാഠിയുടെ കടയിലെത്തി മന്ത്രി പഴയ കൂട്ടുകാരെ കണ്ടു
പയ്യന്നൂര്‍: തിരക്കു പിടിച്ച ഔദ്യോഗിക പരിപാടികള്‍ക്കിടയിലും സഹപാഠികളുമായി സംഗമിക്കാന്‍ മന്ത്രിയെത്തി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിച്ച സ്മരണകളുമായാണ് മന്ത്രി കോറോം മുത്തത്തിയിലെ എം ദാമോദരന്‍, പയ്യന്നൂരിലെ കെ.പി രാജശേഖരന്‍ എന്നിവരെ കാണാനെത്തിയത്. ഇവര്‍ മന്ത്രിക്കൊപ്പം ബ്രണ്ണനി
ല്‍ പഠിച്ചത് 1969 മുതല്‍ 1972 വരെയായിരുന്നു. ഇതില്‍ പി.ഡി.സിയിലായിരുന്നു രാജശേഖരന്‍ എ.കെ ബാലനൊപ്പമുണ്ടായിരുന്നത്. ദാമോദരനാകട്ടെ ഡിഗ്രിവരെ ഒന്നിച്ച് പഠിച്ചു. സാഹിത്യമായിരുന്നു വിഷയം. നാദാപുരമാണ് എ.കെ ബാലന്റെ സ്വദേശം. അതിനാല്‍ ഹോസ്റ്റലിലായിരുന്നു താമസം. ഹോസ്റ്റലില്‍ ഒരേമുറിയില്‍ ഒന്നിച്ച് താമസിച്ച് പഠിച്ചതിന്റെ ഓര്‍മകള്‍ വിട്ടുമാറുകയില്ലെന്ന് ഇവരോടൊപ്പം ചേര്‍ന്നു നിന്ന് മന്ത്രി അനുസ്മരിച്ചു. കെ.എസ്.യുവിന്റെ കുത്തകയായിരുന്ന ബ്രണ്ണന്‍ കോളജില്‍ എസ്എഫ്‌ഐ ചരിത്രവിജയം നേടിയത് എ.കെ ബാലന്റെ കാലത്തായിരുന്നുവെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. ആദ്യമായി കോളജില്‍ എസ്.എഫ്.ഐയുടെ ചെയര്‍മാനായത് എ.കെ ബാലനായിരുന്നു. കോളജ് പഠനത്തിനു ശേഷം എ.കെ ബാലന്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നു. പിന്നീട് താമസം പാലക്കാടേക്ക് മാറ്റി. രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തു. ദാമോദരനാകട്ടെ വിവിധ ജോലികള്‍ ചെയ്ത് ഒടുവില്‍ സഹകരണമേഖലയിലെത്തി. ഒടുവില്‍ അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്
ദാമോദരന്റെ വീട്ടില്‍ സഹപാഠികളുടെ സംഗമം ഉണ്ടായിരുന്നു. അന്നും എല്ലാതിരക്കും മാറ്റിവച്ച് എ.കെ ബാലന്‍ എത്തിയതായി ദാമോദരന്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷമായി പെരുമ്പയില്‍ ആയുര്‍വേദ കട നടത്തുകയാണ് ദാമോദരന്‍. ഇവിടെ നേരിട്ടെത്തിയാണ് മന്ത്രി സഹപാഠികളെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."