പ്രമോട്ടര്‍മാര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എസ്.സി. പ്രമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനുകളില്‍ അഞ്ചും വീതമാണ് പ്രമോട്ടര്‍മാരെ നിയമിക്കുന്നത്.
അപേക്ഷകര്‍ ജൂലൈ 30ന് 18 നും 40 നും ഇടയില്‍ പ്രായമുളളവരും പ്ലസ്സ് ടു പാസായവരുമായിരിക്കണം. അധിക വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലയിലെ ആകെ ഒഴിവുകളില്‍ 10 ശതമാനം പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. യും ഉയര്‍ന്ന പ്രായപരിധി 50 ഉും ആണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ടി.സി. യുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
എസ്.സി. പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരം താമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ : 0487 2360381.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."