പെട്ടിമുടി ദുരന്തം: രണ്ടു വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിമരണം 56, കണ്ടെത്താനുള്ളത് 14 പേരെ
തൊടുപുഴ: മൂന്നാര്‍ പെട്ടിമുടിയില്‍ ദുരന്തത്തിന്റെ എട്ടാം ദിനത്തില്‍ നടത്തിയ തെരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തി.
ദുരന്തത്തില്‍ മരിച്ച പ്രദീഷ്കുമാറിന്റെ മകളാണ്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്. ദുരന്ത സ്ഥലത്തുനിന്നും നാല് കിലോമീറ്റര്‍ മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദീഷ്കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയേയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്.
ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറിക്കിടന്നിരുന്ന വനമേഖലകളിലും തെരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."