ഹജ്ജ്: മക്കയിലെ കെട്ടിടങ്ങളില്‍ പരിശോധന തുടങ്ങി
മക്ക: ഹജ്ജിനെത്തുന്ന തീര്‍ഥാടകരെ താമസിപ്പിക്കാനായി മക്കയില്‍ സജ്ജീകരിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന തുടങ്ങി. സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗമാണ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളിലെ സൗകര്യ പരിശോധന ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നല്‍കിയാണ് ഇത്തവണ പരിശോധന. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ താമസിപ്പിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയുള്ളൂ.
ഹാജിമാര്‍ താമസിക്കുന്ന കാലയളവില്‍ ഇവര്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സംഘം വിലയിരുത്തിയ ശേഷമാണ് അനുവാദം നല്‍കുക. മുന്‍ വര്‍ഷങ്ങളെക്കാള്‍ കര്‍ശന വ്യവസ്ഥ നടപ്പാക്കുന്ന വ്യവസ്ഥയില്‍ കെട്ടിട സുരക്ഷ, ശുചിത്വം എന്നിവക്ക് പുറമെ പ്രാഥമിക സൗകര്യങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കും. മുന്‍വര്‍ഷങ്ങളില്‍ കെട്ടിടത്തിന്റെ നിര്‍മാണ, സുരക്ഷാ പരിശോധനക്ക് മാത്രമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ബെഡ്ഷീറ്റുകള്‍, റൂമില്‍ സജ്ജീകരിക്കുന്ന ഗാര്‍ബേജ് ബിന്നുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം പരിശോധനയില്‍ ഉള്‍പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."