വിവരങ്ങള്‍തേടി ഫേസ്ബുക്കിന് കത്തുനല്‍കി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഫേസ്ബുക്കിനോട് വിവരങ്ങള്‍തേടി പൊലിസ്.
ടി.ജെ ജയജിത്, വി.യു വിനീത്, കണ്ണന് ലാല്‍ എന്നിവരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടിയാണ് ഫേസ്ബുക്കിന് കത്തുനല്‍കിയത്. ഇവര്‍ ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് പൊലിസ് വ്യക്തമാക്കി. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോസ്റ്റുകള്‍ ലൈംഗികച്ചുവയോടെയുള്ളതും മാനഹാനിയുണ്ടാക്കുന്നതുമാണെന്ന് ഡി.ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കെതിരേ വരെ സൈബര്‍ ഇടങ്ങളില്‍ നിന്ന് ആക്രമണമുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്തത്.
ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡ് അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ഹൈടെക് സെല്ലിന്റെയും സൈബര്‍ ഡോമിന്റെയും സഹായത്തോടെയാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."