കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സി: പിണറായി വിജയന്‍
വടകര: കോണ്‍ഗ്രസ് ബി.ജെ.പിയുടെ രാഷ്ട്രീയ റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഞ്ചിയത്ത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ സി.പി.എമ്മാണ് ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയെന്ന് പ്രചരിപ്പിക്കുകയാണ്. പക്ഷേ മലപ്പുറം ഉപതെരഞ്ഞെടുപ്പടക്കം എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസാണ് ഇതെന്ന് തിരിച്ചറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വളര്‍ച്ചക്കു കാരണം കോണ്‍ഗ്രസിന്റെ മൃദുസമീപനമാണ്.
ബി.ജെ.പിയും കോണ്‍ഗ്രസും ദേശീയതലത്തില്‍ എ-ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ സഎല്ലാവര്‍ക്കും വീട്, ലൈഫ്, സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം, ജൈവകൃഷി, ആര്‍ദ്രം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു.
പി. മോഹനന്‍ അധ്യക്ഷനായി. കെ.പി രാജേന്ദ്രന്‍, എം.വി ജയരാജന്‍, ഇ.കെ വിജയന്‍, സി. ഭാസ്‌കരന്‍, ഇ.എം ദയാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."