അധ്യാപകരും രക്ഷിതാക്കളും റോള്മോഡലാവണം: ഡോ. കെ. മുഹമ്മദ് ബഷീര്‍
കോഴിക്കോട്: അധ്യാപകരും രക്ഷിതാക്കളും പിന്തുടരാവുന്ന മാതൃകയായി വിദ്യാര്‍ഥികളുടെ മുന്നില്‍ വര്‍ത്തിക്കണമെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
എലത്തൂര്‍ സി.എം.സി ഹൈസ്കൂളില്‍ നടന്ന പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. രാജന് അധ്യക്ഷനായി.
രചനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരും, സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളെ കോഴിക്കോട് സബ്ജഡ്ജ് ആര്.എല്‍ ബൈജുവും അനുമോദിച്ചു.
കൗണ്‍സിലര്‍ വി. റഹിയ, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ. പ്രേമനാഥ്, ഡി.പി.ഒ.എം ജയകൃഷ്ണന്, മേരി ജോര്‍ജ്, ഇ.കെ കൃഷ്ണന്‍കുട്ടി, കോട്ടേടത്ത് മൊയ്തീന്‍കോയ, പി.ടി ഉമാനാഥ്, എ.പി സിദ്ദീഖ്, എം. ഹരീഷ് കുമാര്‍, പി. ബാബു, ഐ.വി രാജേന്ദ്രന്, എം.കെ പ്രജോഷ്, മാട്ടുവയല്‍ അബ്ദുറഹ്മാന്, വി. ബൈജു, ഇ.സതീദേവി, ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക പി. ഗീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."