ഡല്‍ഹിയില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന് അവസാനവട്ട ശ്രമം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചിരിക്കെ അവസാനവട്ട ശ്രമത്തിന് ആംആദ്മി പാര്‍ട്ടി.
ഇതിന്റെ ഭാഗമായി ഇന്ന് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു.
23നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഇന്ന് മൂന്ന് പത്രികകളും തിങ്കളാഴ്ച മൂന്ന് പത്രികകളും സമര്‍പ്പിക്കാനായിരുന്നു എ.എ.പി തീരുമാനിച്ചിരുന്നത്.
എന്നാല്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് എല്ലാം തിങ്കളാഴ്ചത്തേക്ക് നീട്ടിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. നേരത്തെ ഒരു മണ്ഡലത്തിലേക്ക് ആംആദ്മി പാര്‍ട്ടി പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അത് തള്ളിപ്പോയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.
ഇന്ന് ഡല്‍ഹിക്ക് പുറത്ത് പ്രചാരണത്തിലുള്ള രാഹുല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.
സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ആകെയുള്ള ഏഴില്‍ നാലു മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു.
ആംആദ്മി പാര്‍ട്ടി നേരത്തെ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നും ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് തരണമെന്നും ആംആദ്മി ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചര്‍ച്ച പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."