കോഴിക്കോട് ജില്ലയിലെ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി
കോഴിക്കോട്: ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപീകരണത്തില്‍ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാന്‍ നമ്മള്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്
താഴെ പറയുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം
ജില്ലയില്‍ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.
വിവാഹ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.
ബീച്ചുകള്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുമതിയില്ല.
വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ഷോപ്പുകളില്‍ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പില്‍ ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."