സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കും: കണ്ടെത്തേണ്ടത് 6,000 കോടിയെന്ന് ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. 20ന് പെന്‍ഷന്‍ വിതരണവും 24ന് ശമ്പളവും വിതരണം ചെയ്ത് തുടങ്ങും.അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള പാദത്തില്‍ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവര്‍ ഡ്രാഫ്റ്റ് നികത്താനാകൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കില്‍ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാല്‍ ബില്ല് പാസാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."