HOME
DETAILS

വോട്ടെടുപ്പ് അരികെ: കച്ച മുറുക്കി മുന്നണികള്‍: പണമൊഴുക്കു തടയാന്‍ കൂടുതല്‍ സ്‌ക്വാഡുകള്‍

  
backup
April 20 2019 | 04:04 AM

election-kerala-new-issue

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പരമാവധി വോട്ടു തട്ടാന്‍ എല്ലാ മുന്നണികളും രംഗത്ത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായാണ് പലരും കളം നിറയുന്നത്. പരമാവധി വോട്ടുകള്‍ സമാഹരിച്ച് വിജയിക്കുക എന്നതിനപ്പുറത്ത് ധാര്‍മികതയുടെ പ്രശ്‌നംപോലും പലയിടത്തും ഉദിക്കുന്നുപോലുമില്ല. വോട്ടുകള്‍ മറിക്കുന്നുവെന്നതാണ് ഒന്നാമത്തെ ആരോപണം. ഇലക്ഷന്‍ കമ്മിഷനെപോലും ആവശ്യത്തിന് ഉപയോഗിക്കാനും അനാവശ്യമായി തള്ളിപ്പറയുന്നതിനും പല പാര്‍ട്ടികളും മത്സരിക്കുകയുമാണ്. കൊല്ലത്തെ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിക്കുന്നെന്ന് ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയതോടെ സി.പി.എമ്മിനെ കടന്നാക്രമിച്ചാണ് ഇവിടെ യു.ഡി.എഫ് രംഗത്തെത്തിയത്.
കൊല്ലത്തെ വോട്ടു മറിക്കാന്‍ സി.പി.എം ഈവന്റ് മാനേജ്‌മെന്റിനെ രംഗത്തിറക്കിയിരിക്കുകയാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
കൊല്ലത്ത് ഇവന്റ് മാനേജ്‌മെന്റ് വഴി വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന യുഡിഎഫ് നേതാക്കളുടെ പരാതിയെത്തുടര്‍ന്ന് വാഹനപരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ സ്‌ക്വാഡുകളെയും നിയോഗിച്ചു.

ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴി വോട്ടര്‍മാക്കിടയില്‍ എല്‍ഡിഎഫ് പണം വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയടക്കം ഈ ആരോപണം കടുപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
കൊല്ലത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരേ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി വോട്ടു മറിക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയും സി.പി.എമ്മിനെയും ബി.ജെ.പി പ്രവര്‍ത്തകരേയും പ്രകോപിപ്പിച്ചിരുന്നു.
ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് ചെയ്യുന്നതില്‍ എന്ത് കുഴപ്പമെന്നാണ് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ചോദിച്ചത്. കൊല്ലത്ത് പ്രേമചന്ദ്രന് ബിജെപി വോട്ട് മറിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെയാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പ്രസിഡന്റിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നത്.
പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
എന്നാല്‍ കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബി.ജെ.പി വോട്ട് മറിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനെതിരേയാണ് യു.ഡി.എഫിന്റെ ആരോപണം.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു വിധ തെളിവുകളും ഹാജരാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ എല്‍ഡിഎഫ് നേതാക്കളോട് വിശദീകരണം തേടേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗത്തെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക നേതാക്കള്‍ മുതല്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. അടവുകളും തന്ത്രങ്ങളും പയറ്റി ജയിച്ചു കയറുക എന്നതു മാത്രമാണ് പലരുടെയും അജന്‍ഡ. പലയിടത്തും ഇത് വാക്കു തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യധ കൂടിയതിനാല്‍ സുരക്ഷയും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago