ഛത്തിസ്ഗഡില്‍ സി.ആര്.പി.എഫ് ജവാന്മാര് കടുത്ത പ്രതിസന്ധിയില്‍
റായ്പൂര്‍:ഛത്തിസ്ഗഡില്‍ മാവോ വാദികളെ നേരിടാനായി നിയോഗിച്ച സി.അര്.പി.എഫ് ജവാന്മാര് നേരിടുന്നത് ഗുരുതരമായ പ്രതിസന്ധികള്‍. മാവോവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനുപുറമെ പലയിടത്തും സുരക്ഷക്കും നിയോഗിക്കപ്പെട്ട ജവാന്മാര്ക്ക് 45 ഡിഗ്രിയിലധികം ചൂടിനെയാണ് നേരിടേണ്ടി വരുന്നത്. കുടിവെള്ളം കിട്ടാനില്ലാത്തതും ഇവര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊടുംചൂടില്‍ അസുഖങ്ങള്‍കൂടി കൂട്ടുചേര്‍ന്നതോടെ ജവാന്മാരില് പലരും ആശുപത്രിയിലായിരിക്കുകയാണ്. കുടിവെള്ളത്തിനായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പട്രോളിങിന് പോകുന്നവര്‍ക്ക് ഇത് തികയുന്നില്ല. അതുകൊണ്ടുതന്നെ പലതുറസായ ജലസ്രോതസുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് കുടിക്കേണ്ട സാഹചര്യമാണ്. ഇത് മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ടെന്ന് സി.ആര്.പി.എഫ് വക്താവ് പറഞ്ഞു.
25 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ഉള്‍നാടന്‍ പ്രദേശമായ ബസ്താര്‍ മേഖലയില്‍ ശുദ്ധജലം കിട്ടാനില്ല. ആശാവഹമായ സഹായങ്ങള്‍ എത്തിച്ചിട്ടില്ലെങ്കില്‍ സി.ആര്.പി.എഫ് ക്യാംപുകള്‍ പലതും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."