ഇന്ത്യ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് പ്രിയങ്ക: വയനാടിന്റെ മനസിലേക്ക് പറന്നിറങ്ങി പ്രിയങ്ക
മാനന്തവാടി: അഞ്ചു വര്‍ഷമായി രാജ്യത്ത് അധികാരത്തില്‍ തുടരുന്ന സര്‍ക്കാരിന് ജനങ്ങളുടെ കാര്യത്തില്‍ യാതൊരു താത്പര്യവുമില്ലെന്നും ഇന്ത്യ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതില്ലാതാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പ്രിയങ്ക ഗാന്ധി. വയനാടിന്റെ മനസിലേക്ക് പറന്നിറങ്ങിയ പ്രിയങ്കാഗാന്ധി യു.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു.
ബി.ജെപി ചെയ്തത് വിഭജിക്കല്‍ മാത്രമാണ്. എന്നാല്‍ വയനാട് എന്റെ രാജ്യമാണ്. ഓരോ സംസ്ഥാനവും എന്റെ രാജ്യമാണ്. ബി.ജെ.പി ഓരോ പ്രദേശത്തെയും വിഭജിക്കാനാണ് ശ്രമിക്കുന്നത്. അധികാരവും ശക്തിയും നിങ്ങളാണെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. കോണ്‍ഗ്രസ് നടപ്പാക്കാന്‍ സാധിക്കാത്ത ഒരു വാഗ്ദാനവും നിങ്ങള്‍ക്കു നല്‍കില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷം മുമ്പ് മൃഗീയ ഭൂരിപക്ഷത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വളരെ പ്രതീക്ഷയോടെയാണ് നാമതിനെ നോക്കിക്കണ്ടത്. എന്നാല്‍ ആ സര്‍ക്കാര്‍ ഓരോ നിമിഷവും ജനങ്ങളെ വഞ്ചിക്കുന്ന കാഴ്ചയാണ് കണ്ടത്. കര്‍ഷകരോട് അവരുടെ വരുമാനം ഇരട്ടിക്കുമെന്നു പറഞ്ഞു. യുവാക്കളോട് 2 കോടി തൊഴില്‍ തരാമെന്ന് പറഞ്ഞു. ഓരോരുത്തരുടെയും അക്കൗണ്ടില്‍15 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതെല്ലാം കള്ളവും കബളിപ്പിക്കലുമായിരുന്നുവെന്ന് ഇന്ന് നമ്മള് തിരിച്ചറിഞ്ഞിരിക്കുന്നു. ജനങ്ങളെ സേവിക്കാനല്ല, അവരെ സേവിക്കാനാണ് അവര്‍ക്ക് അധികാരമെന്നും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ പ്രസംഗം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."