2004ല്‍ മാവേലിക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എസ്. കൃഷ്ണകുമാര്‍ 'വീണ്ടും' ബി.ജെ.പിയില്‍
കൊല്ലം: കൊല്ലത്തെ കോണ്‍ഗ്രസ് മുന്‍ എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാര്‍ വീണ്ടും ബി.ജെ.പി.യില്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയവക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 1984 മുതല്‍ 1991 വരെ കൊല്ലം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച കൃഷ്ണകുമാര്‍ രാജീവ്ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളില്‍ അംഗമായിരുന്നിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ്സില്‍ സ്ഥാനങ്ങള്‍ ലഭിക്കാതിരുന്നതോടെ 2003ല്‍ പാര്‍ട്ടി വിട്ട അദ്ദേഹം, ബി.ജെ.പിയില്‍ ചേര്‍ന്നു. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായി. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു കൃഷ്ണകുമാര്‍ അന്നു പറഞ്ഞിരുന്നത്. നരസിംഹ റാവുവിനെ സോണിയ അപമാനിച്ചതായും കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു.
2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹം പിന്നീട് ബി.ജെ.പിയുമായി അകന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ബി.ജെ.പിയുമായി അടുത്ത അദ്ദേഹത്തിന് ഇന്നു ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ച് അംഗത്വം നല്‍കുകയായിരുന്നു.
Delhi: S Krishna Kumar, former Congress MP from Kollam (Kerala), joins Bharatiya Janata Party pic.twitter.com/v5374QVaKb
— ANI (@ANI) April 20, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."