എ. വിജയരാഘവനെതിരേ നിയമനടപടി തുടരും: ചെന്നിത്തല
മട്ടന്നൂര്‍ (കണ്ണൂര്‍): ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസനെ അധിക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേയുള്ള പരാതിയില്‍ നിയമ നടപടി തുടരുമെന്നും ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റായ നടപടിയാണു പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എം.കെ രാഘവനെ വേട്ടയാടുന്ന പൊലിസ് രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എല്‍.ഡി.എഫ് കണ്വീനര്ക്കെതിരേ കേസെടുക്കാന്‍ തയാറാകുന്നില്ല.
താന്‍ ഡി.ജി.പിക്കു നേരിട്ടു നല്കിയ പരാതി പോലും പരിഗണിച്ചില്ല. എന്തടിസ്ഥാനത്തിലാണു വിജയരാഘവനെതിരേ കേസെടുക്കേണ്ടതില്ലെന്നു പൊലിസ് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരേ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തതു രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. സ്ഥാനാര്‍ഥികളെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളെ ചെറുക്കും.
പൊലിസിനെ ദുരുപയോഗം ചെയ്യാനുള്ള നടപടികളെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."