യു.എ.ഇക്ക് ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ധാരണയായതിനു പിന്നാലെ യു.എ.ഇക്ക് ഇറാനില്‍ നിന്നും ഭീഷണി. തങ്ങളുടെ ചെറുത്തുനില്‍പ്പിന് യു.എ.ഇ ഇപ്പോള്‍ ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു എന്നാണ് ഇറാനിലെ പത്രമായ കയ്ഹാന്‍ എഡിറ്റോറിയലില്‍ പറയുന്നത്. സര്‍ക്കാരിനോട് അടുത്തുനില്‍ക്കുന്ന ഈ പത്രത്തിലെ എഡിറ്ററെ നിയമിച്ചത് ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇയാണ്.
നേരത്തെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും യു.എ.ഇക്കെതിരെ രംഗത്തുവന്നിരുന്നു. യു.എ.ഇ ചെയ്തത് വലിയ പിഴവാണെന്നാണ് റൂഹാനി പറഞ്ഞത്.' അവര്‍ (യു.എ.ഇ) കരുതിയിരിക്കുന്നതാണ് നല്ലത്. അവര്‍ ഒരു വലിയ തെറ്റ് ചെയ്തു. വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- റൂഹാനി പറഞ്ഞു. നേരത്തെ ഇറാന്‍ വിപ്ലവഗാര്‍ഡും സമാനമായി പ്രതികരിച്ചിരുന്നു.
അതിനിടെ എട്ടു മിനുട്ടിനകം ഇറാന്‍ മിസൈലുകള്‍ യു.എ.ഇയിലെത്തുമെന്ന് മുതിര്‍ന്ന ഗള്‍ഫ് രാജ്യ സുരക്ഷാ വിദഗ്ധന്‍ ഡോ. തിയോഡോര്‍ കറാസിക് അറബ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ ഭീഷണി ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."