HOME
DETAILS
MAL
ഷോപ്പിംഗ് മാളുകളില്‍ സ്വദേശിവല്‍ക്കരണം: പത്തു ലക്ഷം റിയാല്‍ വരെ വായ്പ
backup
May 02 2017 | 06:05 AM
ജിദ്ദ :ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് വേണ്ടി പത്തു ലക്ഷം റിയാല്‍ വരെ വായ്പകള്‍ ലഭ്യമാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. ഷോപ്പിംഗ് മാളുകളില്‍ സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന സഊദി യുവാക്കള്‍ക്കാണ് ലഘു വ്യവസ്ഥകളോടെ സഹായകമായ പദ്ധതികളുടെ ഭാഗമായി വായ്പകള്‍ ലഭ്യമാക്കുന്നത്.
ഇതിനു പുറമെ മാളുകളില്‍ പുതുതായി നിയമിക്കുന്ന സൗദികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവ ശേഷി വികസന നിധിയിനിന്ന് നല്‍കും. സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വേതനയിനത്തില്‍ പ്രതിമാസം മൂവായിരം റിയാല്‍ വരെ വീതം നിശ്ചിത കാലത്തേക്ക് സഹായം നല്‍കും. സ്ഥാപനങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള പ്രോത്സാഹനമെന്നോണമാണ് ഈ സഹായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."