HOME
DETAILS

മെയ്ദിനറാലിയും പൊതുസമ്മേളനവും നടന്നു

  
backup
May 02, 2017 | 6:49 PM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae



അടിമാലി:  സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനച്ചാലില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ കെ.വി ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം. കമറുദീന്‍ അധ്യക്ഷനായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌സ് സി. തോമസ്, സി പി എം ഏരിയാ സെക്രട്ടറി ടി.കെ ഷാജി , കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം എന്‍ മോഹനന്‍, ചാണ്ടി പി. അലക്‌സാണ്ടര്‍ സംസാരിച്ചു. കായിക മേളയിലെ വിജയികള്‍ക്ക് യൂനിയന്‍ ഏരിയാ സെക്രട്ടറി സാബു ജയിംസ്, കെ.ആര്‍ ജയന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികള്‍ റാലിയില്‍ പങ്കെടുത്തു.
തൊടുപുഴ: തൊടുപുഴയില്‍ സി ഐ ടി യു നേതൃത്വത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്ന മെയ്ദിന റാലി നടന്നു. സി പി എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും സംഘശക്തി വിളിച്ചോതി നൂറുകണക്കിന് തൊഴിലാളികള്‍ അവകാശപോരാട്ടത്തിന്റെ ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നു.  മുനിസിപ്പല്‍ മൈതാനയില്‍ ചേര്‍ന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അധ്യക്ഷനായി. അഡ്വ. കെ അനില്‍കുമാര്‍, വി. വി. മത്തായി എന്നിവര്‍ സംസാരിച്ചു. മെയ്ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായികമത്സര വിജയികള്‍ക്ക് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. മേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി .ആര്‍ സോമന്‍ സ്വാഗതവും വി.എസ് പ്രിന്‍സ് നന്ദിയും പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago