HOME
DETAILS
MAL
അമ്മയ്ക്ക്
backup
April 21 2019 | 00:04 AM
നിനച്ചിരുന്നു, ഒരു വേള
അലറിക്കരഞ്ഞു കൊണ്ടെന്നമ്മ ഓടിവരുമെന്ന്..
മകനേന്ന് വിളിച്ച് മാറോട് ചേര്‍ക്കുമെന്ന്..
സാരിത്തലപ്പ് വലിച്ചു കീറി
പൊട്ടിയൊഴുകുന്ന നിണം പൊത്തിപ്പിടിക്കുമെന്ന്...
കൊതിച്ചിരുന്നു ഒരുപാട്..
അമ്മച്ചിറക്കിനുള്ളില് രക്ഷതേടുന്ന,
കോഴിക്കുഞ്ഞാവാന്...
അമ്മച്ചൂടേറ്റുറങ്ങി,
നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍..
അമ്മ വാരിത്തരുന്ന
ചോറുരുള
ആവോളം നുകരാന്‍...
അമ്മയുടെ കൂട്ടുകാരന് അറിയില്ലല്ലോ,
പൊട്ടിചിതറിയ തലച്ചോറില്‍,
നിറം പിടിപ്പിച്ച കിനാക്കള്‍ ഉണ്ടായിരുന്നുവെന്ന്..
ഒരുപക്ഷേ, അമ്മയ്ക്കും...
ഏഴ് വയസുകാരന്റെ ഇളം കിനാക്കളിനി,
സ്വസ്ഥമായി മണ്ണിലലിയട്ടെ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."