സൗഹൃദം പ്രണയമായി; എം.എല്‍.എയും സബ്കലക്ടറും വിവാഹിതരാകുന്നു
തിരുവനന്തപുരം: സൗഹൃദം പ്രണയത്തിനു വഴിമാറി, ഇനി മാംഗല്യം. കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം.എല്‍.എയുമായ കെ.എസ് ശബരീനാഥും തിരുവനന്തപുരം സബ് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുമാണ് ആ പ്രണയജോടികള്‍. ഇരുവരും തമ്മിലുള്ള വിവാഹം ജൂണില്‍ നടക്കും. വിവാഹ തിയതി തീരുമാനിച്ചിട്ടില്ല. വിവാഹത്തെ സംബന്ധിച്ച് ശബരീനാഥ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ പരിചയപ്പെടുന്നതു തിരുവനന്തപുരത്തു വച്ചാണ്.
തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിതവീക്ഷണത്തിലും സമാനതകളുണ്ടെന്നു ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്കു കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു. ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം...ഒന്നു മിന്നിച്ചേക്കണെ... ഇതായിരുന്നു ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദിവ്യയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹമുറപ്പിക്കല്‍ ചടങ്ങ്. ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് ഐ.ടി രംഗത്തു ജോലി നോക്കിയിരുന്ന ശബരീനാഥന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. തുടര്‍ന്ന് എം.എല്‍.എയുമായി. ഡോക്ടര്‍, ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങി നിരവധി രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദിവ്യ എസ് അയ്യര്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടി റിട്ട. ഓഫിസര്‍ ഭഗവതി അമ്മാളിന്റേയും മകളാണ്. തിരുവനന്തപുരം സ്വദേശിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."