HOME
DETAILS

വ്യാജ പരാതികള്‍ ഏറുന്നു: കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍

  
backup
May 02 2017 | 19:05 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81



കോട്ടയം: പക തീര്‍ക്കുന്നതിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടി വനിതാ കമ്മിഷന്റെ വേദിയും സംവിധാനവും ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി.
ഇത്തരം സംഭവങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യാജ പരാതികളുമായി എത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിനിടെ അവര്‍ പറഞ്ഞു. പള്ളിയില്‍ കുശിനി പണി ചെയ്യുന്ന ഒരു സ്ത്രീ എട്ടുപേര്‍ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് നല്‍കിയ പരാതിയില്‍ ഒരാളുടെ പേര് മാത്രം സൂചിപ്പിച്ചിട്ടുള്ളതിനെപ്പറ്റി തിരക്കിയപ്പോള്‍ താനല്ല പരാതി തയാറാക്കിയതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്.
പരാതി സംബന്ധിച്ച് കൂടുതല്‍ വിവരം നല്‍കാനും അവര്‍ തയാറായില്ല.  സ്‌കൂട്ടറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാന്‍  അധ്യാപകര്‍ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലും സമാന രീതിയിലാണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന അധ്യാപകരല്ല മറ്റൊരു അധ്യാപകനെതിരേയാണ് പരാതിയെന്നും അയാളുടെ പേര് അറിയാത്തതിനാലാണ് മറ്റു അധ്യാപകരുടെ പേര് പരാതിയില്‍ കാണിച്ചതെന്നുമാണ് സ്ത്രീ വെളിപ്പെടുത്തിയത്.  അദാലത്തില്‍ പരിഗണിച്ച 63 പരാതികളില്‍ 28 എണ്ണം തീര്‍പ്പാക്കി. എട്ട് കേസുകള്‍ പൊലിസിന്റെയും ആറെണ്ണം ആര്‍.ഡി.ഒയുടെയും റിപ്പോര്‍ട്ടിനായി അയച്ചു. 21 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago