ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിച്ചിട്ടില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ടൈറ്റില്‍ സ്പോണ്‍സറെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തങ്ങളുടെ പിന്മാറ്റം അറിയിച്ച് ബാബ രാംദേവിന്റെ പതഞ്ജലി. ഐ.പി.എല്‍ 2020ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി താല്പര്യം അറിയിച്ച് പതഞ്ജലി രംഗത്തെത്തിയിരുന്നു. പതഞ്ജലിയുടെ പ്രതിനിധി തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പതഞ്ജലി കമ്പനി ഈ തീരുമാനത്തില്‍ നിന്ന് പന്മാറിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ വിവരം. മറ്റു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കാതിരുന്നാല്‍ മാത്രമെ ഐ.പി.എല്‍ സ്പോണ്‍സര്‍ഷിപ്പിനായി പതഞ്ജലി മുന്നിലേക്ക് വരുകയുള്ളൂവെന്നും ബാബ രാംദേവ് പറഞ്ഞു. ഐ.പി.എല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പതഞ്ജലിയെ ആഗോളാ മാര്‍ക്കറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പതഞ്ജലിയുടെ ഭാരവാഹികളിലൊരാളായ എസ്.കെ തിജര്‍വാല മാധ്യമങ്ങോട് പറഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായി ബി.സി.സി.ഐക്ക് അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമാവാനേ ഇല്ലെന്ന നിലപാടിലാണ് പതഞ്ജലിയുള്ളത്. ഓഗസ്റ്റ് 14ആയിരുന്നു സ്പോണ്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി. 300 കോടിയിലധികം വരുമാനമുള്ള കമ്പനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഇന്ന് സ്പോണ്‍സറെ പ്രഖ്യാപിക്കാനിരിക്കെ ടാറ്റാ സണ്‍സിനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയെക്കൂടാതെ ആമസോണ്‍, റിലയന്‍സ് ജിയോ, ബൈജൂസ്, അണ് അക്കാദമി, ഡ്രീം 11 എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് പ്രധാനികള്‍. സ്പോണ്‍സറുടെ കാര്യത്തില്‍ ബി.സി.സി.ഐ ഇന്ന് തീരുമാനം അറിയിക്കും. ടൈറ്റില്‍ സ്പോണ്‍സറായിരുന്ന വിവോ പിന്മായതിനെ തുടര്‍ന്നായിരുന്നു ബി.സി.സി.ഐ പുതിയ സ്പോണ്‍സര്‍മാരെ തേടിയിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."