രാഹുല്‍ പാകിസ്താനും ചൈനക്കും മുന്നില്‍ വാലാട്ടി നില്ക്കുന്ന പട്ടിക്കുട്ടി- അവഹേളനവുമായി ഗുജറാത്ത് മന്ത്രി
അഹമദാബാദ്: പാകിസ്താനും ചൈനയ്ക്കും മുന്നില്‍ വാലാട്ടി നില്ക്കുന്ന വെറും പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധിയെന്ന് ഗുജറാത്തിലെ ഗോത്രസമൂഹ വികസന മന്ത്രി ഗണ്‍പത് വാസവ. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് മന്ത്രി കോണ്‍ഗ്രസ് അധ്യക്ഷനെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചത്.
'രണ്ടു പേരില്‍ ആരാണ് പ്രധാനമന്ത്രിയായവാന് യോഗ്യനെന്ന് ആരോട് ചോദിച്ചാലും അവര്‍ പറയും നരേന്ദ്ര മോദിയാണെന്ന്. നരേന്ദ്രമോദി കസേരയില്‍ നിന്നെഴുനേല്ക്കുമ്പോള് നമുക്ക് തോന്നും ഗുദറാത്തിലെ ഒരു സിംഹമാണ് എഴുന്നേറ്റ് നിന്നതെന്ന്. എന്നാല്‍ രാഹുല്‍ ഗാന്ധി എഴുന്നേല്ക്കുമ്പോള് ഒരു പട്ടിക്കുട്ടി എണീറ്റ് നിന്ന് വാലാട്ടുന്നതു പോലെയാണ് തോന്നുക. പാകിസ്താന് ഒരു റൊട്ടി നല്കിയാലുംരാഹുലിന് സന്തോഷം. ചൈന നല്കിയാലും സന്തോഷം. എന്നാല്‍ മോദി പാകിസ്താനില്‍ പ്രവേശിച്ചാല്‍ അങ്ങിനെയല്ല സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പരസ്പരം നടത്താതിരിക്കാന്‍ ആളുകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കണമെന്നായിരുന്നു സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നല്കിയ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."