ലൈഫ് മിഷന് കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടെന്ന് ഇ.ഡി; കുരുക്ക് മുറുകുന്നു...!
കൊച്ചി; വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടരിയായ എം. ശിവശങ്കരനെ കാണാന്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാരന് കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഇതാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവര്‍ വ്യക്തമാക്കി.
യുഎഇയില്‍ താന്‍ ഒരു സര്‍ക്കാര്‍ യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും ശിവശങ്കര്‍ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നതിന് സ്വപ്ന മറുപടിയായി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാനാണ് യു.എ.ഇയില്‍ പോയതെന്നാണ് സ്വപ്ന പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."