ഉദ്ഘാടനം 6ന്
ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ആറിന് പകല്‍ 11 മണിക്ക് മണ്ണഞ്ചേരി ബസ് സ്റ്റാന്‍ഡിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഐ.എസ്.ഓ 9001-2015 അംഗീകാരം നേടിയ സാങ്കേതിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. ധനകാര്യ കയര്‍വകുപ്പുമന്ത്രി ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.എസ്.ഒ പ്രഖ്യാപനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ടച്ച് സ്‌ക്രീന്‍ ഉദ്ഘാടനവും 10 മിനിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. എസ്.എം.എസ് അലര്‍ട്ട് സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കൊയ്ത്ത് പദ്ധതി ഉദ്ഘാടനവും ഗ്രന്ഥ ശാലകള്‍ക്കുള്ള പുസ്തക വിതരണവും മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും.
ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മന്ത്രി തോമസ് ചാണ്ടി നിര്‍വഹിക്കും. 100 ദിനം പൂര്‍ത്തീകരിച്ച തൊഴിലാളികളെ കെ.സി വേണുഗോപാല്‍ എം.പി ആദരിക്കും. എം.എല്‍.എമാരായ എ.എം ആരിഫ്, യു പ്രതിഭാഹരി, ആര്‍ രാജേഷ്, കെ.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, കലക്ടര്‍ വീണ എന്‍.മാധവന്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമര്‍,ജില്ലാ പഞ്ചായത്ത് അംഗം പി.എ ജുമൈലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എം.എസ് സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പുതിയ ഡ്രൈ പൗഡര്‍ ഇന്‍ജക്ഷന്‍ യൂനിറ്റും പുതിയതായി തുടങ്ങുന്ന നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിനു രാവിലെ 10 മണിക്ക് നിര്‍വഹിക്കും.
മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രാന്‍സ്പ്ലാന്റ് ഡ്രഗ്‌സ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നിര്‍വഹിക്കും. എന്‍.എ.ബി.എല്‍ സി.ഇ.ഓ അനില്‍ റലിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രിക്ക് കൈമാറും.
ഒ.ആര്‍.എസ്.പ്ലാന്റിന്റെ അപ്ഗ്രഡേഷന്‍ പ്രവര്‍ത്തിയുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ആന്റീ ബയോട്ടിക് ഇന്‍ജക്ഷന്‍ ലോഞ്ചിങ് ഭക്ഷ്യവകുപ്പുമന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. എച്ച്.വി.എ.സി.പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മന്ത്രി തോമസ് ചാണ്ടി ഉപഹാരം സമര്‍പ്പിക്കും. കെ.സി.വേണുഗോപാല്‍ എം.പി., എം.എല്‍.എമാരായ എ.എം.ആരിഫ്, പ്രതിഭാഹരി, ആര്‍.രാജേഷ്, കെ.കെ.രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, വ്യവസായ സ്‌പെഷല്‍ സെക്രട്ടറി സഞ്ജയ്കൗള്‍, ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍, കെ.എസ്.ഡി.പി.ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."