തൊഴിലുറപ്പുകാര്‍ക്ക് ഒരു രൂപ വര്‍ധനവ് തുക തിരിച്ചയച്ച് തൊഴിലാളികളുടെ പ്രതിഷേധം
റാഞ്ചി: ജാര്‍ഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു രൂപ മാത്രം വേതന വര്‍ധനവ് നടപ്പാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വര്‍ധിപ്പിച്ച തുക സംസ്ഥാന മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തിരിച്ചയച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 167ല്‍ നിന്ന് 168 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും കുറവ് വര്‍ധനയാണ് ഇതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. ഇതോടെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിച്ചത്.
ഒരു രൂപ വര്‍ധനവില്‍ പ്രതിഷേധിച്ച് മെയ് ദിനത്തില്‍ സംസ്ഥാന മുഖ്യമന്ത്രി രഘുബര്‍ ദാസിനും പ്രധാനമന്ത്രി മോദിക്കും പ്രത്യേകം കവറുകളിലാക്കിയാണ് ഒരു രൂപ തിരിച്ചയച്ചത്. സര്‍ക്കാരിന്റെ ഈ ഔദാര്യം കൂടാതെ തങ്ങള്‍ ജീവിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ ഒരു രൂപ തിരിച്ചയച്ചത്.
വലിയ പദ്ധതികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും നല്കാന് ഇഷ്ടംപോലെ പണം സര്‍ക്കാരിന്റെ കൈവശമുണ്ട്. എന്നാല്‍ തൊഴിലുറപ്പുകാര്‍ക്ക് നല്കാന് സര്‍ക്കാരിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.
സംസ്ഥാനത്തെ മറ്റ് തൊഴിലുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ലഭിക്കുന്നത്. 224 രൂപയാണ് സംസ്ഥാനത്തെ മറ്റ് തൊഴിലുകളിലെ കുറഞ്ഞ വേതനം.
പത്തുവര്‍ഷത്തിനുള്ളില്‍ 4.7 ശതമാനം മാത്രമാണ് വേതന വര്‍ധനവ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."