ബിവറേജസ് ഔട്ട്ലെറ്റിനെതിരേ നാട്ടുകാര്‍ രംഗത്ത്
ചാരുംമൂട്: ചുനക്കരയില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്.
ചുനക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കോലോലില്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തില്‍ ഔട്ട് ലെറ്റ് തുടങ്ങുവാനാണ് നീക്കം നടന്നത്.വിവരം അറിഞ്ഞ നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കെട്ടിടത്തിനു മുന്നില്‍ കുത്തിയിരുപ്പ്സമരം തുടങ്ങി. ക്ഷേത്രങ്ങള്‍ക്കും,ഹയര്‍ സെക്കന്‍ഡറി സ്കൂളിനും സമീപത്തായുള്ള ജനവാസ കേന്ദ്രത്തില്‍ മദ്യവില്പനശാല തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണനടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു.
വിഷയത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ കെട്ടിട ഉമയുമായി ചര്‍ച്ച നടത്തി.ബിവറേജസ് ഔട്ട് ലെറ്റിന് കെട്ടിടം നല്‍കില്ലെന്ന നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്ന് സമരം താല്കാലികമായി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."