കഞ്ചാവ് കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും അരലക്ഷം പിഴയും
തൊടുപുഴ: ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ആലുവ മാറമ്പിള്ളി കോട്ടപ്പുറത്ത് സിറാജുദ്ദീന് എന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ (53) 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും തൊടുപുഴ എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
കുറവിലങ്ങാട്-കോഴ ജങ്ഷനില്‍ എം സി റോഡില്‍ 2015 മെയ് അഞ്ചിന് വൈകിട്ട് അഞ്ചോടെ ഇയാള്‍ കഞ്ചാവുമായി എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്.
കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എച്ച് ഹനീഫ റാവുത്തര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."