കുരിയാര്‍കുറ്റി കോളനിയില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് ആദിവാസികള്‍
പറമ്പിക്കുളം: കുരിയാര്‍കുറ്റി കോളനിയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് ആദിവാസികള്‍.കഴിഞ്ഞ പ്രളയസമയത്ത്്്കുരിയാര്‍കുറ്റി കോളനി കരകവിഞ്ഞൊഴുകിയതിനാല്‍,
മുപ്പതിലധികംവീടുകളില്‍ വെള്ളം കയറി വന്‍ നാശം വിതച്ചിരുന്നു. പുഴയോരത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ വീട്ടുപകരണങ്ങളും സാമഗ്രികളുമെല്ലാം പുഴയില്‍ ഒഴികിപോയിരുന്നു.
കുരിയാര്‍കുറ്റി കോളനിയില്‍ വെച്ചാണ് പുഴ എല്‍ ആകൃതിയില്‍ തിരിഞ്ഞ് ഒഴുകുന്നത് ഇവിടേനിന്നുമാണ് പുഴ കരകവിഞ്ഞത്. പ്രളയത്തെതുടര്‍ന്ന് മണ്ണ് വ്യാപകമായി ഒഴുകി പോയതിനാല്‍ കോളനിയിലെ വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ടെന്ന് കോളനിവാസികള്‍ പറയുന്നു.
പുഴയോരത്തുള്ള കുരിയാര്‍കുറ്റി കോളനിയെപ്രളയമുണ്ടാകുന്ന സമയത്തും പുഴയില്‍ ജലനിരപ്പ് കൂടുന്ന സമയത്തും സംരക്ഷിക്കുവാന്‍ പുഴയുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടുകളാല്‍ സംരക്ഷിച്ച് കോളനിയിലെ വീടുകളെ സംരക്ഷിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."