HOME
DETAILS
MAL
തിരൂര്‍ തീരദേശത്ത് ദ്രുതകര്‍മസേനയുടെ പരിശോധന
backup
May 02 2017 | 20:05 PM
തിരൂര്‍: ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ തീരദേശം സന്ദര്‍ശിച്ച് ദ്രുത കര്‍മസേന പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയാണ് 40 അംഗ സേന തിരൂരിലെത്തിയത്. തീരദേശ പ്രദേശങ്ങളായ ഉണ്യാല്‍, പറവണ്ണ, കൂട്ടായി, പടിഞ്ഞാറെക്കര എന്നിവിടങ്ങളിലായിരുന്നു പരിശോധന .ജില്ലയില്‍ പ്രശ്ന സാധ്യത സ്ഥലങ്ങള്‍ പരിശോധിക്കുകയും പ്രശ്നങ്ങളില്ലാതെ ക്രമസമാധാനം ഉറപ്പുവരുത്തുകയും ഭാവിയിലെ പ്രശ്നസാധ്യതകള്‍ ഇല്ലാതാക്കാന്‍ പൊലിസിനെ സഹായിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ആര്.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് കുര്യാക്കോസ് പറഞ്ഞു.
ആര്.എ.എഫ് ഡി.വൈ.എസ്.പി പി.ജെ റോബിന്, തിരൂര്‍ സി.ഐ.എം കെ ഷാജി, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."