HOME
DETAILS
MAL
കാവിവല്‍ക്കരണത്തിനെതിരേ വിധിയെഴുതുക: എം.എസ്.എഫ്
backup
April 21 2019 | 18:04 PM
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഉന്നത സര്‍വകലാശാലകളെയും അക്കാദമിക സ്ഥാപനങ്ങളെയും കാവി വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ഥി സമൂഹം വിധിയെഴുതി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
കേരളത്തിലെ കാംപസുകളെ കലാപ കേന്ദ്രങ്ങളാക്കി വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശം ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരേയും വിദ്യാര്‍ഥി സമൂഹം വിധിയെഴുതണമെന്നും എം.എസ്.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."