പരാജയഭീതിയാല്‍ സി.പി.എമ്മും ബി.ജെ.പിയും അക്രമം അഴിച്ചുവിടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പരാജയഭീതി പൂണ്ട സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനമെങ്ങും അക്രമം അഴിച്ചു വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ടായ ഇന്നലെ സംസ്ഥാനത്തെങ്ങും സി.പി.എം-ബി.ജെ.പി അക്രമികള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ അതീവ ആശങ്കയുണര്‍ത്തുന്നതാണ്. തിരുവനന്തപുരത്ത് വേളിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ എ.കെ ആന്റണിയുടെ റോഡ് ഷോ തടയുകയും യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. എ.കെ ആന്റണിയെ പോലൊരു നേതാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തിയിട്ടും പൊലിസ് അനങ്ങിയില്ലെന്നത് അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തെയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനും വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരക്കും സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ഗുരതരമായി പരുക്കേറ്റു. വടകരയില്‍ തെരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥയാണുള്ളത്. അവിടെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പരാജയഭീതി പൂണ്ട സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചിവിടുകയായിരുന്നു.
കണ്ണൂരിലും ആലപ്പുഴയിലും തൊടുപുഴയിലും കരുനാഗപ്പള്ളിയിലും കായംകുളത്തും വയനാട്ടിലും ആറ്റിങ്ങലും കാസര്‍കോട്ടുമെല്ലാം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. കാഞ്ഞിരപ്പള്ളി പോലുള്ള പ്രദേശങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി വലിയ സംഘാര്‍ഷാന്തരീക്ഷം ഉണ്ടാക്കി.
തെരഞ്ഞെടുപ്പ് ദിവസം സി.പി.എമ്മും ബി.ജെ.പിയും ഇത്തരത്തില്‍ സംസ്ഥാനത്തെങ്ങും വ്യാപക സംഘര്‍ഷങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ സേനകളെ സംസ്ഥാനത്തെങ്ങും വിന്യസിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."