ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തത; തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണം
കല്‍പ്പറ്റ: ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപവത്കരണത്തില്‍ മുന്തിയ പരിഗണന നല്‍കണമെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ സാമൂഹ്യ നീതി ഓഫിസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഭിന്നശേഷിക്കാരായ 80 പേര്‍ക്ക് അനുവദിച്ച മുച്ചക്രവാഹനം വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെയും പാവപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമാക്കി അവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്യുകയും അത് ലക്ഷ്യത്തിലെത്തുകയും ചെയ്യുമ്പോഴാണ് ഗ്രാമസ്വരാജ് കൈവരുക.
അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അനിലാ തോമസ്, കെ മിനി, പി.കെ അനില്‍കുമാര്‍, എ ദേവകി, പി ഇസ്മയില്‍, പി.എന്‍ വിമല, ജില്ലാസാമൂഹ്യനീതി ഓഫിസര്‍ ഡാര്‍ലി ഇ പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."