HOME
DETAILS
MAL
റോഡ് ഷോ തടഞ്ഞത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തത്: മുല്ലപ്പള്ളി
backup
April 21 2019 | 19:04 PM
കോഴിക്കോട്: എ.കെ ആന്റണിയുടെയും ശശി തരൂരിന്റെയും റോഡ് ഷോ തടഞ്ഞ സി.പി.എം നടപടി ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എതിരാളികളെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും അനുവദിക്കാത്ത സി.പി.എം നിലപാട് അവരുടെ അസഹിഷ്ണുതയെയാണ് കാണിക്കുന്നതെന്നും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയഭീതി പൂണ്ട സി.പി.എം തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുകയാണ്. വയനാട്ടിലേത് റെക്കോര്‍ഡ് ഭൂരിപക്ഷമായിരിക്കുമെന്ന് ഉറപ്പാണ്. അതിന്റെ അനുരണനം മറ്റ് 19 മണ്ഡലങ്ങളിലുമുണ്ടാകും- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."