പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം അനാവശ്യമെന്ന് ഉടമകള്‍
വടകര: കരിമ്പനപ്പാലം ജ്യോതി പെട്രോള്‍ പമ്പില്‍ ഇന്നു മുതല്‍ മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം അനാവശ്യമാണെന്ന് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മറ്റു പമ്പുകളെ അപേക്ഷിച്ച് ജീവനക്കാര്‍ കൂടുതലുള്ള പമ്പാണിത്. മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ നല്‍കുന്ന ഈ സ്ഥാപനത്തില്‍ 12 ശതമാനം ബോണസും ഇ.എസ്.ഐ ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കി വരുന്നതായി ഉടമകള്‍ പറഞ്ഞു. ഡിമാന്റ് നോട്ടിസ് നല്‍കി പണിമുടക്ക് ഉള്‍പ്പടെയുള്ള സമരങ്ങളിലേക്ക് തൊഴിലാളികളെ ഇറക്കി വിടുന്നതില്‍ ജനങ്ങളും ഉടമകളും ബുദ്ധിമുട്ട് അനുഭവിക്കുമെന്ന് ഉടമകള്‍ പറഞ്ഞു. ഐ.ഒ.സിയുടെ നിര്‍ദേശ പ്രകാരം പമ്പ് തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും ഉടമകള്‍ അറയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് പാര്‍ട്ണര്‍ എ.പി രൂപരാജ്, പാര്‍ട്ണര്‍ ടി.വി സുനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."