വേനല്‍മഴയെത്തി, കൂടെ ആലിപ്പഴവും; കൗതുകവും ആശങ്കയും
സുല്‍ത്താന്‍ ബത്തേരി: ജനങ്ങളില്‍ കൗതുകവും ആശങ്കയും വിതച്ച് ആലിപ്പഴം പെയ്തിറങ്ങി. കഴിഞ്ഞദിവസം വൈകിട്ട് പെയത് വേനല്‍ മഴയ്‌ക്കൊപ്പമാണ് കനത്ത ആലിപ്പഴ വര്‍ഷമുണ്ടായത്.
ദശാബ്ദങ്ങള്‍ക്ക് ശേഷം ഉണ്ടായ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു. നഗരസഭയിലെ കല്ലുവയല്‍, മണിച്ചിറ, പൂമല, ചെട്ടിമൂല തുടങ്ങിയ സ്ഥലങ്ങളിലും നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലം, കുന്താണി തുടങ്ങിയ പ്രദേശങ്ങളിലുമാണ് ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനാണ് ശക്തമായ മഴ ആരംഭിച്ചത്. തുടര്‍ന്ന് അരമണിക്കൂറോളം ആലിപ്പഴം പ്രദേശങ്ങളില്‍ പെയ്തിറങ്ങി.
റോഡും വീടുകളുടെ മുറ്റവും ആലിപ്പഴം വീണ് നിറഞ്ഞു. പലരും ആലിപ്പഴം പാത്രങ്ങളിലും ശേഖരിച്ചു. കുട്ടികളും മുതിര്‍ന്നവരും ശക്തമായ ആലിപ്പഴ വര്‍ഷം കൗതുകത്തോടെയാണ് കണ്ടത്. ആലിപ്പഴം വര്‍ഷത്തില്‍ വ്യാപകമായി പ്രദേശങ്ങളില്‍ കൃഷിനാശവും ഉണ്ടായി. കാപ്പി, കുരുമുളക്, പൈങ്ങ, പച്ചക്കറികള്‍, വാഴ തുടങ്ങിയവിളകള്‍ക്ക് കനത്ത നാശമാണ് സംഭവിച്ചത്. കൂടാതെ വീടുകളുടെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആലിപ്പഴം പെയ്തിറങ്ങി തൊടികളിലും മറ്റും നിറഞ്ഞത് കൗതുകമുണര്‍ത്തിയെങ്കിലും പ്രദേശത്ത് ആശങ്ക പരത്തുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ആലിപ്പഴ വര്‍ഷമുണ്ടായതെന്നും ഇത് പഠനവിധേയമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."