ആയുധം പിടികൂടിയ കേസില്‍ പ്രതി കസ്റ്റഡിയില്‍
കൂത്തുപറമ്പ്: മലമാനിനെ വേട്ടയാടി കൊന്നുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്നയാള്‍ക്ക് ഓട്ടോയില്‍ നിന്ന് ആയുധം പിടികൂടിയ കേസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നു പ്രതിയെ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
അടയ്ക്കാത്തോട് ശാന്തിഗിരിയിലെ പി.ടി സജിയെ (49) ആണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി കേളകം പൊലിസിനു വിട്ടുനല്‍കിയത്. മലമാനിനെ വേട്ടയാടി കൊന്നുവെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയതിനെ തുടര്‍ന്നാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഓട്ടോയില്‍ സഞ്ചരിക്കുന്നവരില്‍ നിന്നു തോക്ക് പിടികൂടിയ സംഭവത്തില്‍ കേളകം പൊലിസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഈ കേസിലും ചോദ്യംചെയ്യാനായി കേളകം പൊലിസിന്റെ അപേക്ഷപ്രകാരം സജിയെ വിട്ടുകൊടുത്തത്. ഇന്നു വൈകുന്നേരം അഞ്ചുവരെ കസ്റ്റഡിയില്‍ വച്ച് ചോദ്യംചെയ്യാനാണു കോടതി പൊലിസിന് സമയം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."