രാമന്തളി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് നിയമക്കുരുക്കിലേക്ക്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ നിയമ വിരുദ്ധ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച എം.സി ദത്തന്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമക്കുരുക്കില്‍. അനുമതി ഇല്ലാത്ത മാലിന്യ പ്ലാന്റുകളും പ്ലാന്റുകളില്ലാത്ത വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.
1974ലെ ജലമലിനീകരണ നിയന്ത്രണ നിയമം നിഷ്‌കര്‍ഷിക്കുന്ന പ്രകാരം പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കേണ്ട എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും മൂന്നു മാസത്തിനകം മാലിന്യ പ്ലാന്റുകള്‍ക്ക് അതത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടണമെന്ന് ഫെബ്രുവരി 22ന് പര്യാവരണ്‍ സുരക്ഷാസമിതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ അന്തിമമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി പ്രകാരം മെയ് 22ന് ശേഷം അനുമതി ഇല്ലാത്ത സ്ഥാപനങ്ങളും വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സിവില്‍ ക്രിമിനല്‍ നിയമ നടപടികള്‍ എടുക്കാ നും സുപ്രീം കോടതി വിധിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരം പ്രവര്‍ത്തനാനുമതി ഇല്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഏഴിമല നാവിക അക്കാദമി അധികൃതര്‍ക്ക് പ്രത്യേക അവകാശം ഇല്ല എന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് അശാസ്ത്രീയമായതും മാലിന്യ ചോര്‍ച്ചയുള്ളതുമായ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."