HOME
DETAILS

തിരക്കിനിടയിലും കൃഷിക്ക് സമയം കണ്ടെത്തി കൊല്ലങ്കോട്ടെ കാവല്‍പട

  
backup
May 03 2017 | 19:05 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


പാലക്കാട്: നാടിനെ സംരക്ഷിക്കാനുള്ള തിരക്കിനിടയിലും ജൈവപച്ചക്കറികൃഷിയില്‍ വന്‍വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കൊല്ലങ്കോട് പൊലിസ്. സ്റ്റേഷനു പുറകിലുള്ള കുറച്ച് സ്ഥലമാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. കാന്റീനിലേക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാസം മുതലാണ് ഈ പദ്ധതി ആരംഭിച്ചത്.
ആദ്യ വിളവെടുപ്പില്‍നിന്ന് ലഭിച്ച ചീര ഇവിടത്തെ കാന്റീനിലെ ഉച്ചഭക്ഷണമായപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ സന്തോഷം തുളുമ്പി. ഇപ്പോള്‍ 150 ഓളം ചെടികളാണ് ഗ്രോബാഗില്‍ വളരുന്നത്. ഇതില്‍ ചീരയ്ക്കു പുറമെ പച്ചമുളക്, തക്കാളി, വെണ്ട, വഴുതിന, കോവയ്ക്ക, വള്ളിപ്പയര്‍ ഉള്‍പ്പെടുന്നു.
സ്‌റ്റേഷനിലെ എല്ലാവരുടെയും പങ്കാളിത്തമുണ്ടെങ്കിലും, ഹോംഗാര്‍ഡ് എ. വിജയനാണ് ഇതിന്റെ പരിപാലനം നടത്തുന്നത്. ജോലിയുടെ സംഘര്‍ഷങ്ങള്‍ക്കിടയിലെ ആശ്വാസമായാണ് അവരിതിനെ കാണുന്നത്. ജോലിത്തിരക്കിനിടയിലും ചെടികളുടെ ദിവസേനയുള്ള പരിപാലനവും ജലസേചനവും മറക്കുന്നില്ല. കുഴല്‍ക്കിണറില്‍നിന്ന് തുള്ളിന(ഡ്രിപ്പ്)യിലൂടെയാണ് ജലസേചനം നടത്തുന്നത്. പൂര്‍ണമായും രാസവളം ഒഴിവാക്കിയും കീടനാശിനി പ്രയോഗിക്കാതെയുമാണ് ചെടികള്‍ വളര്‍ത്തുന്നത്. എന്നാലും വേനലിന്റെ  കാഠിന്യം ചെടികളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്.
സര്‍ക്കിള്‍ ഓഫിസിലും സ്റ്റേഷനിലുമായി അന്‍പതിലധികം പേര്‍ ജോലി ചെയ്യുന്നതിനാല്‍ ഇവിടെ വിളവെടുക്കുന്ന പച്ചക്കറി കാന്റീന്‍ ആവശ്യത്തിന് ഉപയോഗിക്കാനെ കഴിയൂ. സ്‌റ്റേഷനു പുറകിലെ പരമാവധി സ്ഥലവും പ്രയോജനപ്പെടുത്തിയാണ് ഇവര്‍ കൃഷി ചെയ്യുന്നത്.
കൃഷി വിപുലപ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി ഒരു കുറവാണ്. സി.ഐ സലിഷ്.എന്‍.ശങ്കര്‍, എസ്.ഐ സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പദ്ധതി വന്‍വിജയമായി മാറിയിരിക്കുകയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago