ജൈവ പച്ചക്കറി കൃഷിക്കായി നാടൊരുമിക്കുന്നു
ഏറ്റുമാനൂര്‍: ജൈവ പച്ചക്കറി കൃഷിക്കായി ജനകീയ കൂട്ടായ്മ. അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അതിരമ്പുഴ കൃഷിഭവന്റെയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനപ്പള്ളിയുടെയും സംയുക്ത സംരഭമായാണ് ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്നത്.
കൃഷിഭവന് വഴി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സബ്സീഡി നിരക്കില്‍ ഗ്രോബാഗുകള്‍ നല്‍കും. വിളവെടുക്കുന്ന കാര്ഷികോല്പന്നങ്ങള് അതിരമ്പുഴ പള്ളിയുടെ നേതൃത്വത്തില്‍ നടത്തുന്ന സണ്‍ഡേ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കും. വിഷരഹിത പച്ചക്കറികള്‍ പരമാവധി കുടുംബങ്ങളില്‍ എത്തിക്കുക എന്നതാണു ലക്ഷ്യം.
അതിരമ്പുഴ പള്ളി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയ കൂട്ടായ്മ വികാരി ഫാസിറിയക് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ.സോജി ചക്കാലയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, കൃഷി ഓഫിസര്‍ ഫെസ്ലീന, ബൈജു മാതിരമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് കെ മത്തായി, കൃഷി ഓഫിസര്‍ ജോണ്‍ ഷെറി എന്നിവര്‍ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."