നാടകീയതയിലും പിഴക്കാത്ത സംഘാടനം
മലപ്പുറം: സി-സോണ്‍ കലോത്സവത്തിനു മലപ്പുറം ഗവ. കോളജ് വേദിയായതു നാടകീയതകള്‍ക്കൊടുവില്‍. കലോത്സവ വേദിയായി മലപ്പുറം ഗവ. കോളജിനെ പരിഗണിക്കമെന്നു കോളജ് യൂണിയനും യൂനിവേഴ്സിറ്റി യൂനിയന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം ഇസ്മാഈലും മാസങ്ങള്‍ക്കു മുന്‍പേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മലപ്പുറം കോളജ് ഒഴികെയുള്ള എവിടെയും കലോത്സവം നടത്താമെന്നു യൂനിവേഴ്സിറ്റി യൂനിയന്‍ നിലപാടെടുത്തതോടെ കലോത്സവം നീണ്ടു.
ചര്‍ച്ചകള്‍ക്കൊടുവില്‍ മലപ്പുറം ഗവ. കോളജില്‍ ഒരു വേദി മാത്രം മതിയെന്ന നിലപാടാണ് യൂനിവേഴ്സിറ്റി യൂനിയന്‍ സ്വീകരിച്ചത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി, മലപ്പുറം കോളജ് യൂനിയന്‍, യൂനിറ്റ് എം.എസ്.എഫ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം മികച്ച ഒരുക്കങ്ങള്‍ നടത്തിയതോടെ മുഴുവന്‍ വേദികളും മലപ്പുറം കോളജില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 28ന് ആരംഭിച്ച കലോത്സവത്തിന്റെ സംഘാടക സമിതി രീപീകരിച്ചത് ഏപ്രില്‍ 26നാണ്. നൂറിലധികം ഇനങ്ങളില്‍ മത്സരം നടന്ന കലോത്സവത്തില്‍ പത്തില്‍ താഴെ അപ്പീലുകള്‍ മാത്രമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."