HOME
DETAILS
MAL
മദ്റസകളെ ശക്തിപ്പെടുത്തണം: കെ.പി.പി തങ്ങള്‍
backup
May 03 2017 | 20:05 PM
കണ്ണൂര്‍: പുതിയ തലമുറയില്‍ ധാര്‍മിക അടിത്തറ ഊട്ടിയുറപ്പിക്കുന്നതിന് മദ്റസാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നു കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി. മുണ്ടേരിയില്‍ സമസ്ത കേരള മാനേജ്മെന്റ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ ഹംസ ഹാജി അധ്യക്ഷനായി. കെ.എം കുട്ടി എടക്കുളം, അബ്ദുസമദ് മുട്ടം ക്ലാസെടുത്തു. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, അഷ്റഫ് ബംഗാളി മുഹല്ല, സി മുഹമ്മദ് കുഞ്ഞി ഹാജി, സഈദ് ഹാജി, മുഹമ്മദ് പുന്നാട്, ടി.സി സലീം ധര്‍മടം, വി.പി.പി ഹമീദ്, സി.വി അബ്ദുല്‍ഖാദര്‍, ഖാദര്‍ മുണ്ടേരി, സുബൈര്‍ ഹാജി മൗവഞ്ചേരി, പി.ടി മുഹമ്മദ്, വി.കെ മുഹമ്മദ് കൂത്തുപറമ്പ്, മുഹമ്മദ് ബ്നു ആദം, റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."