തളിപ്പറമ്പിന്റെ ചരിത്രത്തിലേക്ക് മടങ്ങാന്‍ പെരിഞ്ചെല്ലൂര്‍ പോരിശ
തളിപ്പറമ്പ്: സംഘകാല കൃതികളില്‍ പോലും പരാമര്‍ശമുള്ള പെരിഞ്ചെല്ലൂരെന്ന തളിപ്പറമ്പിന്റെ ലിഖിത ചരിത്ര ക്രോഡീകരണത്തിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മ പെരിഞ്ചല്ലൂര്‍ പോരിശയുടെ പെരിയോര്‍ കൂട്ടം ഏഴിന് രാവിലെ 10 മുതല്‍ തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടക്കും. നഗരസഭാ പരിധിയിലെ മുതിര്‍ന്ന പൗരന്മാരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, കലാപരിപാടികള്‍ എന്നിവ നടക്കും.
പഴമയുടെ പൊലിമ വ്യക്തമാക്കുന്ന തരത്തിലാണ് പ്രചാരണ രീതികളും വേദിയും സജ്ജീകരിച്ചിരിക്കുന്നത്. പഴയ ചാടക്കടയുടെയും ഗ്രാമീണ വായനശാലയുടെയും പരമ്പരാഗത വാണിജ്യ കേന്ദ്രത്തിന്റെയും മാതൃകകള്‍ തയാറായി കഴിഞ്ഞു. നിരവധി സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ച രാംകുമാര്‍ തളിപ്പറമ്പാണ് വേദി തയാറാക്കുന്നത്. പ്രചാരണത്തിനായി പഴയ രാജവിളംബരത്തിന്റെ മാതൃക തളിപ്പറമ്പില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. കാളവണ്ടിയില്‍ അനൗണ്‍സ്‌മെന്റും ഏര്‍പ്പെടുത്തി.
ജയിംസ് മാത്യു എം.എല്‍.എ, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, കെ.വി അഷ്‌റഫ് അബുദാബി എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ സുബൈര്‍ (ചെയര്‍മാന്‍), എം.കെ മനോഹരന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പെരിഞ്ചല്ലൂര്‍ പോരിശയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."